Latest NewsNewsIndia

കേരളത്തിന്‌ 1221 കോടി രൂപ സാമ്പത്തിക സഹായം അനുവദിച്ച് മോദി സർക്കാർ

ന്യൂഡൽഹി: ഗ്രാമീണ മേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി 18 സംസ്ഥാനങ്ങൾക്ക് 12,351.5 കോടി രൂപയാണ് കേന്ദ്ര ധനകാര്യ വകുപ്പ് അനുവദിച്ചത്. ഇതിൽ കേരളത്തിന്‌ 1221 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

Read Also : സിനിമാ തിയേറ്ററുകളില്‍ പൂര്‍ണ്ണ തോതില്‍ ആളുകളെ പ്രവേശിപ്പിക്കാം ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ

2020- 21 സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്ത അടിസ്ഥാന ധനസഹായത്തിന്റെ രണ്ടാംഗഡുവാണിത്. പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം വിതരണം ചെയ്യുന്ന ധനസഹായം ആദ്യഗഡുവിന്റെ ധനവിനയോഗപത്രം (യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്) സമർപ്പിച്ച 18 സംസ്ഥാനങ്ങൾക്കാണ് ലഭ്യമാക്കിയിട്ടുള്ളത്.

കേന്ദ്ര സർക്കാരിൽ നിന്നും ധനസഹായം കൈപ്പറ്റി 10 ദിവസത്തിനുള്ളിൽ സംസ്ഥാന ഭരണകൂടങ്ങൾ പ്രാദേശിക ഭരണകൂടങ്ങൾക്ക് പണം കൈ മാറേണ്ടതാണ്. 10 ദിവസത്തിൽ അധികം സമയം ആവശ്യമായി വരുന്ന സംസ്ഥാന ഭരണകൂടങ്ങൾ പലിശ കൂടി ചേർത്ത് വേണം ധനസഹായം വിതരണം ചെയ്യാൻ എന്നാണ് നിബന്ധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button