ന്യൂഡൽഹി : റിപ്പബ്ലിക്ക് ദിനത്തിലുണ്ടായ അക്രമങ്ങളിലെ പങ്ക് തുറന്ന് സമ്മതിച്ച് ഖാലിസ്ഥാൻ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. എസ്എഫ്‌ജെ പുറത്തുവിട്ട ഒരു വീഡിയോയിലാണ് വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.. അടുത്ത ലക്ഷ്യം പാർലമെന്റാണെന്ന് വീഡിയോയിൽ പറയുന്നു.
Read Also : കാത്തിരിപ്പിന് വിരാമം ,ആലപ്പുഴ ബൈപ്പാസ് നാളെ നാടിന് സമര്‍പ്പിക്കും
ഫെബ്രുവരി 1ന് ബജറ്റ് സമ്മേളനം ആരംഭിക്കുമ്പോൾ പാർലമെന്റ് വളയണമെന്നാണ് എസ്എഫ്‌ജെ ആഹ്വാനം ചെയ്തിരിക്കുന്നത്. ചെങ്കോട്ടയിൽ ഖലിസ്ഥാൻ പതാക വീശുന്നതിന് എസ്എഫ്‌ജെ 2,50,000 ഡോളർ പരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 1ന് പാർലമെന്റിൽ ഖലിസ്ഥാൻ പതാക ഉയർത്തുന്നതിനായി 3,50,000 ഡോളറാണ് എസ്എഫ്‌ജെ ഇപ്പോൾ പരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments