തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗര്‍ഭിണിയായ ഭാര്യയെ ചവിട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും. കോട്ടൂര്‍ സ്വദേശി സിന്ധുവിനെ (20) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് സുശാന്തിനെ (39) തിരുവനന്തപുരം അഡീഷനല്‍ ജില്ല ജഡ്‌ജി ജയവന്ത് ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവിനു പുറമെ 50,000 രൂപ പിഴയുമുണ്ട്.
Read Also: അയോദ്ധ്യയിലെ മസ്ജിദ് നിര്‍മാണത്തിന് മുസ്ലിങ്ങള്‍ സംഭാവന നല്‍കരുത്: ഒവൈസി
എന്നാൽ 2006 ഡിസംബര്‍ 21 നാണ് സംഭവം. സിന്ധു ഗര്‍ഭിണിയായത് പരപുരുഷ ബന്ധം കാരണമെന്ന സംശയത്തിലായിരുന്നു ഭര്‍ത്താവിെന്റ കടുംകൈ. കുടുംബിനിയായ സ്‌ത്രീയെ സംരക്ഷിക്കേണ്ട ചുമതലയുള്ള ഭര്‍ത്താവ് ചെയ്‌ത പ്രവൃത്തി കുറച്ചുകാണാന്‍ കഴിയില്ലെന്നും ഈ വിധി സമൂഹത്തിന് ഒരു പാഠമാകണമെന്നും വിധിയില്‍ പറഞ്ഞു.
Post Your Comments