Latest NewsKeralaNews

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ കാണാനില്ല ; പൊലീസില്‍ പരാതി നൽകി യൂത്ത് കോൺഗ്രസ്

മലപ്പുറം : നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ കാണാനില്ലെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസില്‍ പരാതി നൽകി. നിലമ്പൂർ പോലീസ് നേരിട്ട് സ്വീകരിക്കാത്തതിനാൽ പരാതി ഇ-മെയിലായാണ് നൽകിയത്.

കഴിഞ്ഞ ഒരു മാസത്തിലധികമായി എംഎല്‍എയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എംഎല്‍എ ഓഫീസിലെത്തിയപ്പോള്‍ പി വി അന്‍വർ സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും യൂത്ത് കോൺഗ്രസ് പരാതിയിൽ പറയുന്നു.

അദ്ദേഹത്തിന്റെ ഒതായിയിലെ വീട്ടിൽ ചെന്നപ്പോഴും തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിൽ എത്തിയപ്പോഴും കഴിഞ്ഞ ഒരു മാസമായി അദ്ദേഹം അവിടെ എത്തിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ഇതോടെ അന്വേഷിച്ച് എംഎല്‍എയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിലമ്പൂർ മുൻസിപ്പൽ പ്രസിഡന്റ് മൂർഖൻ ഷംസുദ്ദീനാണ് പരാതി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button