ന്യൂഡല്‍ഹി : കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് പ്രതികരണവുമായി സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാര്‍ഷിക നിയമം പിന്‍വലിക്കലാണ് പ്രശ്നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു.
” സ്ഥിതി ഇങ്ങനെയാക്കിയതില്‍ ഉത്തരവാദി മോദി സര്‍ക്കാരാണ്. കൊടിയ തണുപ്പിലും കര്‍ഷകര്‍ കഴിഞ്ഞ 60 ദിവസമായി സമാധാനപരമായി പ്രതിഷേധിയ്ക്കുകയായിരുന്നു.
നൂറോളം കര്‍ഷകര്‍ മരിച്ചു വീണിട്ടും ഡല്‍ഹിയിലേക്ക് വരാന്‍ അവരെ അനുവദിച്ചില്ല. അക്രമം ഒന്നിനും പരിഹാരവും സ്വീകാര്യവുമല്ല. അവകാശങ്ങള്‍ക്ക് വേണ്ടി വാദിയ്ക്കുന്നവരെ ബി.ജെ.പി ട്രോളുകള്‍ ഇറക്കി പരിഹസിയ്ക്കുന്നു. മന്ത്രിമാര്‍ വന്യമായ ആരോപണങ്ങള്‍ പറയുന്നു. കോടതിയില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ നിയമ ഉദ്യോഗസ്ഥര്‍ അവകാശവാദങ്ങളുന്നയിക്കുന്നു. ഇതൊന്നും കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗമല്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കലാണ് യഥാര്‍ഥ പരിഹാരം” -യെച്ചൂരി വ്യക്തമാക്കി.
Post Your Comments