KeralaLatest NewsNewsIndia

‘കെ സുരേന്ദ്രന്റെ മകളെ കേട്ടാലറയ്ക്കുന്ന തെറിവിളിയുമായി ജിഹാദികൾ; ഉരിയാടാതെ സാംസ്കാരിക നായകർ’

കെ.സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം ; പ്രതിഷേധം ശക്തം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകൾക്ക് നേരെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അശ്ളീല പരാമർശങ്ങളുമായി ജിഹാദികൾ. ഒരു പെൺകുട്ടിക്ക് നേരെ നീചമായ രീതിയിൽ അധിക്ഷേപം നടന്നിട്ടും സോഷ്യൽ മീഡിയകളിലെ സ്ത്രീവാദികളും സാംസ്കാരിക നായകരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വചസ്പതി.

Also Read: അധികാരത്തിലെത്തിയാൽ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കും ; ഡിഎംകെ അധ്യക്ഷൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അധിക്ഷേപിച്ചിട്ട് ഏതെങ്കിലും സാംസ്കാരിക നായകന്മാരോ സ്ത്രീ -മനുഷ്യാവകാശ പ്രവർത്തകരോ ബാലാവകാശ കമ്മീഷനോ രാഷ്ട്രീയ നേതാക്കളോ പ്രതികരിച്ചോ? ബിജെപിക്കാരന് മാത്രമല്ല അവരുടെ മക്കൾക്കും ബന്ധുക്കൾക്കും പോലും ജീവിക്കാനുള്ള അവകാശം ഇല്ല എന്നതാണ് പുതിയ കേരളത്തിന്റെ നിലപാടെന്ന് സന്ദീപ് സോഷ്യൽ മീഡിയകളിൽ കുറിച്ചു.

‘മാധ്യമങ്ങൾക്ക് ഇതൊന്നും ഒരു വാർത്തയെ അല്ല. ഇങ്ങനെയാണ് ഒരു നാട് മത തീവ്രവാദത്തിന് അടിപ്പെടുന്നത്. ഇത് തന്നെയാണ് കശ്മീരിലും അഫ്‌ഗാനിലും സിറിയയിലും സംഭവിച്ചത്. ഓർത്താൽ നന്ന്. (വൃത്തികെട്ട കമന്റുകൾ നിരവധി ഉണ്ട്. മനസാക്ഷി അനുവദിക്കാത്തതിനാൽ ഇടുന്നില്ല.)’

Also Read: പൊലീസിന്റെ ബാരിക്കേഡുകള്‍ മറികടന്നു ; കര്‍ഷര്‍ ട്രാക്ടറുമായി ഡല്‍ഹിയില്‍

‘ബിജെപി സംസ്ഥാന അധ്യക്ഷൻ K Surendran ന്റെ മകളെ ജിഹാദികൾ നീചമായി അധിക്ഷേപിച്ചിട്ടും പ്രതികരിക്കാത്ത സാംസ്കാരിക നായകരോട് പറയാനുള്ളത്. നാളെ നിങ്ങളുടെ മക്കളെയും അവർ തേടി വരും. ഉറപ്പ്‌.’- സന്ദീപ് വചസ്പതി കുറിച്ചു.

പേരാമ്പ്ര സ്വദേശിയായ മുസ്ലിം ലീഗ് പ്രവര്‍ത്തകൻ അജ്‌നാസിനെതിരെയാണ് സംഭവത്തിൽ ബിജെപി പരാതി നൽകിയിരിക്കുന്നത്.ബിജെപി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ വി.കെ സജീവനാണ് മേപ്പയ്യൂര്‍ പോലിസില്‍ പരാതി നല്‍കിയത്. ബിജെപി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പെണ്‍കുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ എന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button