Latest NewsNews

അധികാരത്തിലെത്തിയാൽ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കും ; ഡിഎംകെ അധ്യക്ഷൻ

ചെന്നൈ : ഭരണത്തിൽ എത്തിയാൽ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ. നിയമസഭാ തിരഞ്ഞെടുപ്പു പര്യടന പ്രഖ്യാന വേളയിൽ പറഞ്ഞു. പാർട്ടി ആസ്ഥാനത്തിന് പകരം, മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്റ്റാലിൻ പര്യടനം പ്രഖ്യാപിച്ചത്.

നിങ്ങളുടെ മണ്ഡലത്തിൽ സ്റ്റാലിൻ’ എന്നു പേരിട്ടിരിക്കുന്ന പ്രചാരണത്തിനിടെ ജനങ്ങളിൽ നിന്നു പരാതികൾ സ്വീകരിക്കും. ഇങ്ങനെ ലഭിക്കുന്ന പരാതികളാണു അധികാരത്തിലേറി 100 ദിവസത്തിനകം പരിഹരിക്കുക. ഇതിനായി മുഖ്യമന്ത്രിയുടെ കീഴിൽ പ്രത്യേക വകുപ്പിനു രൂപം നൽകുമെന്നു സ്റ്റാലിൻ പറഞ്ഞു.

അധികാരത്തിലേറിയാൽ ജനങ്ങളുടെ പരാതി പരിഹരിക്കുമെന്നു മുൻ മുഖ്യമന്ത്രിമാരായ അണ്ണാദുരൈ, കരുണാനിധി എന്നിവരുടെ പേരിൽ സ്റ്റാലിൻ പ്രതിജ്ഞ ചെയ്തു. www.stalinani.com എന്ന വെബ്‌സൈറ്റിലൂടെയും  9171091710 എന്ന നമ്പറിലും ജനങ്ങൾക്ക് പരാതികൾ അറിയിക്കാം.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടമായി സ്റ്റാലിൻ ഗ്രാമസഭകൾ നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഗ്രാമസഭകളിലൂടെ ഒന്നര കോടിയിലേറെ ജനങ്ങളുമായി നേരിട്ട് സംവദിച്ചു എന്നും സ്റ്റാലിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button