ന്യൂഡല്‍ഹി: പൊതുപരിപാടിയില്‍ ഇസ്ലാമിക സൂക്തങ്ങള്‍ ഭക്തിയോടെ ചൊല്ലുന്ന മമത ബാനര്‍ജിയുടെ വീഡിയോ പുറത്തുവിട്ട് ബിജെപി. എന്നാൽ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാര്‍ഷിക പരിപാടിയില്‍ ജയ് ശ്രീറാം വിളി കേട്ട് പ്രസംഗം അവസാനിപ്പിച്ച് വേദിവിട്ടിറങ്ങിയ മമത ബാനര്‍ജിയുടെ നിലപാട് ഏറെ വിവാദമായിരുന്നു. ഇതില്‍ പ്രതികരിച്ചാണ് മമതയുടെ ഇസ്ലാമിക വാക്യങ്ങള്‍ ചൊല്ലുന്ന വീഡിയോ ബിജെപി പുറത്തുവിട്ടത്. അതോടൊപ്പം മമത ഇസ്ലാമിക പ്രാര്‍ത്ഥന നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read Also: ട്രംപിനെ പിന്തുടര്‍ന്നാൽ വീണ്ടും ശീതയുദ്ധം; ബൈഡന് മുന്നറിയിപ്പുനൽകി ചൈന
എന്നാൽ ഒരു പൊതുപരിപാടിയിലെ വേദിയില്‍ ഭക്തിയോടെ ഇസ്ലാമിക വരികള്‍ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇതോടൊപ്പം കൊല്‍ക്കത്തയില്‍ വെച്ച് നടന്ന സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനാഘോഷ ചടങ്ങിന്റെ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. ജയ്ശ്രീറാം വിളിച്ചവരോട് ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയല്ലെന്നും വിളിച്ചുവരുത്തി അപമാനിക്കരുതെന്നുമാണ് മമത വീഡിയോയില്‍ പറയുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ ശ്രീരാമ ഭക്തര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന മമത എന്തുകൊണ്ട് ഇസ്ലാം മതത്തെ പ്രചരിപ്പിക്കാന്‍ പൊതു വേദികള്‍ ഉപയോഗിക്കുന്നു എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
Post Your Comments