ന്യൂഡല്‍ഹി: രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ജമ്മു-കാഷ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.
Read Also: ചേര്‍ത്തല ചേർത്തുപിടിക്കാനൊരുങ്ങി സിനിമ താരം ജയന്
എന്നാൽ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാറുണ്ട്. 2005 മുതലാണ് ഈ രീതി തുടങ്ങിയത്. 2005ല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വാതന്ത്ര്യദിനത്തില്‍ ഒരു സമ്മേളന വേദിയില്‍ ഭീകരവാദികള്‍ സ്ഫോടനം നടത്തിയിരുന്നു. ഇതിന് ശേഷം സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ജമ്മു കാഷ്മീരില്‍ പ്രത്യേക സംസ്ഥാന പദവി റദ്ദാക്കിയ നിയമനിര്‍മ്മാണത്തിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് മാസങ്ങളോളം നീണ്ടു.
Post Your Comments