അഹമ്മദാബാദ്: പീഡനത്തിനിരയായ 13കാരിയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ കോടതി അനുമതി നല്‍കിയില്ല. പ്രസവം നടക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടായിരിക്കും 27 ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കുന്നതെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചത്. ഗുജറാത്ത് ഹൈക്കോടതിയുടെതാണ് ഉത്തരവ്.
എന്നാൽ പെണ്‍കുട്ടിയുടെ കുടുംബച്ചെലവിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം നല്‍കണമെന്നും കോടി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പെണ്‍കുട്ടിയെ പരിശോധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ വഡോദരയിലെ എസ്‌എസ്ജി ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
Read Also: എന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂ, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരും : രാഹുല്‍ഗാന്ധി
അതേസമയം പെണ്‍കുട്ടി 26-28 ആഴ്ചകള്‍ക്ക് മുന്‍പാണ് ഗര്‍ഭം ധരിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. ഗര്‍ഭിണിയായതിന് പിന്നാലെ പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് കുട്ടിയെ പരിശോധിച്ച മാനസിക വിദഗ്ധനും പറയുന്നു. ഇത്രയും ദിവസം പ്രായമുള്ള ഭ്രൂണം നശിപ്പിക്കുകയെന്നത് പ്രസവത്തിനെക്കാള്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Post Your Comments