ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്ക് നടത്തിയ ട്രാക്ടര്‍ റാലി പ്രക്ഷോഭം അവസാനിപ്പിച്ച് കര്‍ഷകര്‍ മടങ്ങുന്നു. ഇന്ന് രാവിലെ ഏഴു മണിക്ക് ആരംഭിച്ച് 10 മണിക്കൂറിലധികം നീണ്ട പ്രക്ഷോഭമാണ് ഇപ്പോള്‍ ഏകദേശം അവസാനിച്ചിരിക്കുന്നത്.
Read Also : രാഷ്ട്രീയക്കാർ നുഴഞ്ഞുകയറിയാണ് സംഘർഷം സൃഷ്ടിച്ചതെന്നും പോലീസ് വെടിവയ്പ്പ് ഉണ്ടായിട്ടില്ലെന്നും കർഷകർ
കേന്ദ്ര സര്‍ക്കാരിന് ശക്തമായ ഒരു സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് തങ്ങള്‍ വന്നതെന്നും അത് നല്കിക്കഴിഞ്ഞുവെന്നും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നുമാണ് അക്രമം അഴിച്ചുവിട്ട കര്‍ഷകര്‍ പറയുന്നത്. സമരം ഒരുകാരണവശാലും അവസാനിപ്പിക്കുകയില്ലെന്നും അത് ശക്തമായി തന്നെ തുടരുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
അതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, കര്‍ഷകരോട് പ്രക്ഷോഭം അവസാനിപ്പിച്ച് മടങ്ങാന്‍ ട്വിറ്റര്‍ വഴി ആഹ്വാനം ചെയ്തു. പ്രക്ഷോഭത്തിനിടെ ചിലര്‍ നടത്തിയ അക്രമം അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ കീര്‍ത്തി നശിപ്പിക്കാന്‍ മാത്രമാണ് അതുകൊണ്ട് സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments