Latest NewsNewsIndia

തലസ്ഥാനത്ത് നിന്ന് കര്‍ഷകരെ ഒഴിപ്പിക്കുന്നു, വഴിയിലാകെ കേടായി കിടക്കുന്നത് നൂറുകണക്കിന് ട്രാക്ടറുകള്‍

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കുന്നു, വഴിയിലാകെ കേടായി കിടക്കുന്നത് നൂറുകണക്കിന് ട്രാക്ടറുകളാണ്.അതിനാല്‍ കര്‍ഷകര്‍ക്കു വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കേണ്ടി വരും എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഇത്തരം കാര്യങ്ങളെ സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല.

Read Also : കര്‍ഷക സമരം കലാപ സമരമാക്കിയത് കോണ്‍ഗ്രസ്-സി.പി.എം സഖ്യമെന്ന് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്‍

സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ചെങ്കോട്ടയില്‍ നിന്നും സമരക്കാരെ നീക്കം ചെയ്യുന്നുണ്ട്. ഡല്‍ഹിയിലെ ഗതാഗത സംവിധാനങ്ങളും പൂര്‍ണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്. മെട്രോയുടെ നഗരത്തിലേയ്ക്ക് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള സേവനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. അതേസമയം, ഒരു വിഭാഗം കര്‍ഷകര്‍ രാംലീല മൈതാനിയിലേയ്ക്ക് നീങ്ങുകയാണ്. സമാധാനപരമായ സമരം അട്ടിമറിയ്ക്കാന്‍ പുറത്തു നിന്നും നിരവധി ആളുകള്‍ നുഴഞ്ഞു കയറി എന്ന് ഉത്തരവാദിത്വപ്പെട്ട കര്‍ഷകരുടെ സംഘടനാ പ്രതിനിധികള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button