Latest NewsNewsIndia

വളയം പിടിച്ച് ബിന്ദു അമ്മിണി, ട്രാക്ടർ റാലി ഡൽഹിയിൽ; കേരളത്തിൽ നിന്നുമുള്ള കർഷകരും റാലിയിൽ?

കേരളത്തിലെ കർഷക സ്ത്രീ ഡൽഹിയിലെ സമരപന്തലിൽ എത്തി

റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിച്ചു. പ്രതിഷേധസൂചകമായി കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ ബിന്ദു അമ്മിണിയും. ബിന്ദു അമ്മിണി ട്രാക്ടറിൽ ഇരിക്കുന്ന ചിത്രം ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. സമരത്തിൽ ബിന്ദു അമ്മിണിയും പങ്കെടുക്കുന്നുണ്ടെന്നാണ് സൂചനകൾ.

ഇതിനു മുൻപും ബിന്ദു അമ്മിണി കർഷകർക്ക് പിന്തുണയുമായി സമരമുഖത്ത് നേരിട്ടെത്തിയിരുന്നു. സമരക്കാർക്ക് പിന്തുണ നൽകുന്നുവെന്നും കേന്ദ്ര സർക്കാർ നിയമങ്ങൾ പിൻവലിക്കണമെന്നുമായിരുന്നു ബിന്ദു അമ്മിണി വ്യക്തമാക്കിയത്. കേരളത്തിലെ കർഷക സ്ത്രീ ഡൽഹിയിലെ സമരപന്തലിൽ എത്തിയെന്ന് സോഷ്യൽ
മീഡിയ പറയുന്നു.

Also Read: റിപബ്ലിക്​ ദിനപരേഡ്; രാമക്ഷേത്രവുമായി യു.പിയും സൂ​ര്യക്ഷേത്രവുമായി ഗുജറാത്തും, ​ഭീമൻ കരിക്കുമായി കേരളം

നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. സിംഘു ത്രിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. പലതരത്തിലുള്ള ആയുധങ്ങളും വാഹനത്തിലുണ്ട്. കർഷകരുടെ പണിയായുധങ്ങളായ കലപ്പ, വടിവാൾ, അരിവാൾ, തൂമ്പ തുടങ്ങിയ കാർഷിക ആയുധങ്ങളാണ് ട്രാക്ടറുകളിൽ ഉള്ളത്. ഒരു പരേഡ് എന്ന രീതിയിൽ തന്നെയാണ് കർഷകർ ട്രാക്ടർ റാലി നടത്തുന്നത്. മാര്‍ച്ച് തടയാനായി പോലീസ് സിംഘു അതിര്‍ത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചത്. മിക്കയിടങ്ങളിലും ചെറിയരീതിയിൽ സംഘർഷം നിലനിൽക്കുന്നുണ്ട്.

നൂറ് കണക്കിന് കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലേക്ക് എത്തുന്നത്. അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പൊലീസ് അനുമതി എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രഖ്യാപനം. റാലിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ പ്രവാഹമാണ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ കര്‍ഷക സംഘടനകളും പൊലീസും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button