മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഭൂജ്വാലയെ എന്‍സിബി (നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് എന്‍സിബി ഇയാളെ അറസറ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര പോലീസ് ഇയാളെ ചോദ്യംചെയ്തു വരുന്നതായി എന്‍സിബി അറിയിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുകളുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി തെളിഞ്ഞിരിക്കുകയാണ്. അവസാന അഞ്ച് വര്‍ഷം കൊണ്ട് ആയിരം കോടി രൂപയുടെ സ്വത്തുക്കളാണ് ആരിഫ് സമ്പാദിച്ചത്. ആരിഫിനെ ചോദ്യം ചെയ്യുന്നതിലൂടെ മയക്കുമരുന്ന് റാകറ്റുമായി ബന്ധപ്പെട്ട് നിരവധി ആളുകളുടെ പേര് പുറത്തുവരുമെന്നും അധികൃതര്‍ അറിയിച്ചു.
Read Also: വാക്സിന്‍ വാങ്ങാന്‍ പോലും പണമില്ല; പാര്‍ക്ക് പണയം വെക്കാനൊരുങ്ങി പാക് സര്‍ക്കാര്‍
എന്നാൽ ദാവൂദ് ഇബ്രാഹിമും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ചിങ്കു പത്താനുമായി ആരിഫിന് ബന്ധമുണ്ടെന്ന് എന്‍സിബി കണ്ടെത്തിയിരുന്നു. സൗത്ത് മുംബൈയിലെ ഡോങ്ക്രിയില്‍ ഇയാള്‍ മയക്കുമരുന്നുകള്‍ നിര്‍മ്മിച്ചിരുന്നതായും തെളിഞ്ഞിരുന്നു. മെഫിഡ്രോണ്‍, മെറ്റാംഫെറ്റാമൈന്‍, എഫിഡ്രൈന്‍ എന്നീ മയക്കുമരുന്നുകളാണ് ഇവിടെ നിര്‍മ്മിച്ചിരുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴേയ്ക്കും ആരിഫ് ഒളിവില്‍ പോകുകയായിരുന്നു.
Post Your Comments