Latest NewsNewsIndia

പഴയ കറന്‍സി നോട്ടുകള്‍ പിന്‍വലിയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് പ്രതികരണവുമായി റിസര്‍വ്വ് ബാങ്ക്

റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു

ന്യൂഡല്‍ഹി : പഴയ കറന്‍സി നോട്ടുകള്‍ പിന്‍വലിയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് പ്രതികരണവുമായി റിസര്‍വ്വ് ബാങ്ക്. 2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ പിന്‍വലിയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ചിരിയ്ക്കുകയാണ് റിസര്‍വ്വ് ബാങ്ക്. 100 രൂപ, 10 രൂപ, അഞ്ച് രൂപ, എന്നിവയുടെ പഴയ നോട്ടുകള്‍ പിന്‍വലിയ്ക്കുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി റിസര്‍വ്വ് ബാങ്ക് എത്തിയത്.

 

പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്ന് റിസര്‍വ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ചെന്ന രീതിയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പിഐബി ഫാക്ട് ചെക്ക് വിശദീകരണവുമായി എത്തിയത്. 2016 നവംബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയത്. 1000, 500 നോട്ടുകള്‍ നിരോധിക്കുകയായിരുന്നു. പകരം പുതിയ 2000, 500, 200, 100, 50, 20, 10 നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button