ന്യൂഡൽഹി : സിക്കിമിലെ സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇന്ത്യൻ സൈന്യത്തെ കുറിച്ചുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാക്കുകൾ വിവാദമാകുന്നു. ഇന്ത്യയ്ക്ക് പ്രത്യേകമായി സൈന്യത്തെ ആവശ്യമില്ലെന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
‘ചൈനയിൽ നിന്നും ഇന്ത്യയെ രക്ഷിക്കാനാണ് നിങ്ങൾ സൈന്യത്തേയും നാവികസേനയേയും ഉപയോഗിക്കുന്നത്. ഇന്ത്യയുടെ കർഷകരെയും തൊഴിലാളികളെയും മറ്റ് തൊഴിലുകൾ ചെയ്യുന്നവരെയും ഉപയോഗിച്ചാൽ അതിർത്തിയിൽ നിങ്ങൾക്ക് സൈന്യവും നാവിക സേനയും വ്യോമസേനയും ഒന്നും ആവശ്യം വരില്ല’. ഇങ്ങനെയായിരുന്നു രാഹുലിന്റെ വാക്കുകൾ.
നെഹ്‌റുവും ഇന്ത്യൻ സൈന്യത്തിന്റെ സേവനം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു എന്നാണ് കണ്ടെത്തൽ. മേജർ ജനറൽ എ.എ രുദ്രയുടെ ജീവചരിത്രത്തിൽ മേജർ ജനറൽ ഡി.കെ പലിത് ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തെ പിൻവലിച്ച ശേഷം എല്ലാ സുരക്ഷാ അധികാരവും പോലീസിന് നൽകണമെന്ന നിലപാടായിരുന്നു നെഹ്‌റു സ്വീകരിച്ചിരുന്നതെന്നും പലിത് എഴുതിയ പുസ്തകത്തിൽ പറയുന്നു.
Post Your Comments