രാമക്ഷേത്രനിർമിതിക്കായി രാജ്യത്തെ എല്ലാ വീടുകളിൽ നിന്നും സംഭാവനകൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ചരിത്രപരമായ ഒരു വലിയ തെറ്റാണ് 1992 ഡിസംബർ ആറിന് ഇന്ത്യ തിരുത്തിയതെന്നും അതിൽ താൻ അഭിമാനിക്കുന്നുവെന്നും ജാവേദ്ക്കർ പറഞ്ഞു. അയോധ്യയിലെ തർക്കമന്ദിരം പൊളിച്ച സംഭവം പരാമർശിച്ചായിരുന്നു ജാവദേക്കറുടെ വാക്കുകൾ. ഡൽഹിയിൽ രാമജൻമഭൂമി മന്ദിർ നിധി സമർപ്പൺ അഭിയാനിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: ‘യോഗ്യത ഇല്ല’.. ഒലിക്ക് വിനയായി ഇന്ത്യ; അസാധാരണ കീഴ് വഴക്കങ്ങളുമായി കമ്മ്യൂണിസ്റ്റ് പാർട്ടി
ബാബറിനെപ്പോലുളള വിദേശ അധിനിവേശക്കാർ രാമക്ഷേത്രം പൊളിക്കാൻ തീരുമാനിച്ചതിനു പിന്നിൽ വലിയൊരു അജണ്ട തന്നെയുണ്ട്. ഇന്ത്യയുടെ ആത്മാവ് രാമക്ഷേത്രത്തിലാണെന്ന് ഇക്കൂട്ടർക്ക് മനസിലായി. അതുകൊണ്ട് തന്നെയാണ് അവർ രാമക്ഷേത്രം നശിപ്പിച്ച് പകരം പള്ളി പണിതുയർത്തിയത്. അവിടെ നിർമിച്ചതിനെ ഒരിക്കലും പള്ളിയെന്ന് പറയാനാകില്ല. പ്രാർത്ഥനകൾ നടക്കാത്തയിടം എങ്ങനെയാണ് പള്ളിയാവുക എന്നും അദ്ദേഹം ചോദിച്ചു.
1992 ഡിസംബർ ആറിന് കുറിച്ചത് ചരിത്രമാണ്. അതിന് താൻ സാക്ഷിയായിരുന്നു. എല്ലാ രാജ്യങ്ങളും അധിനിവേശക്കാരുടെ അടയാളങ്ങൾ മായ്ച്ചുകളയാറുണ്ട്. അവിടുത്തെ സ്ഥലങ്ങളുടെ പേരുകൾ മാറ്റിയത് രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.
Post Your Comments