തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടന പരിപാടിയില്‍ ക്ഷണിക്കാതെ എത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. പരിപാടിയുടെ ഭാഗമായി തൊടുപുഴ മാടപറമ്ബില് റിസോര്‍ട്ടില്‍ പ്രമുഖരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ അനുമതിയില്ലാതെ എത്തിയതിനാണ് കെ.പി.സി.സി അംഗം സി.പി. മാത്യുവിനെ അറസ്റ്റ് ചെയ്തത്. ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം.
തിങ്കളാഴ്ച രാവിലെ 11.15നാണ് സംഭവം. ജില്ലയിലെ ക്ഷണിക്കപ്പെട്ട സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കും മതമേലധ്യക്ഷന്മാര്ക്കും മാത്രമായിരുന്നു പരിപാടിയിൽ പ്രവേശനം. ആ വേദിയിൽ കയറിയ സി.പി. മാത്യുവിനെ പൊലീസ് പുറത്തേക്ക് വിളിച്ച് ക്ഷണമില്ലാത്തവര്‍ക്ക് പങ്കെടുക്കാനാകില്ലെന്നും വേദിക്ക് പുറത്തുപോകണമെന്നും നിര്‍ദേശിച്ചു.
read also:ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങ്: ജനപ്രതിനിധികളെ ഒഴിവാക്കിയ നടപടി തിരുത്തി കേന്ദ്രസര്‍ക്കാര്‍
നാട്ടിലെ ദുരിതാവസ്ഥ അറിയിക്കാനാണ് വന്നതെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാറിനെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ പൊലീസ് ബലപ്രയോഗത്തില്‍ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കേസെടുത്തശേഷം പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. സുരക്ഷ മുന്കരുതലിെന്റ ഭാഗമായാണ് സി.പി. മാത്യുവിനെ അറസ്റ്റ് ചെയ്തതെന്ന് തൊടുപുഴ ഡിവൈ.എസ്.പി.കെ. സദന് പറഞ്ഞു.
Post Your Comments