KeralaLatest NewsNews

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യി​ല്‍ ക്ഷ​ണി​ക്കാ​തെ എ​ത്തി​യ കോ​ണ്‍​ഗ്ര​സ്​ നേതാവ്​ അറസ്​റ്റില്‍

സ​ര്‍​ക്കാ​റി​നെ​തി​രെ രാ​ഷ്​​ട്രീ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​തോ​ടെ പൊ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ നീ​ക്കു​ക​യാ​യി​രു​ന്നു

തൊ​ടു​പു​ഴ: മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്റെ ​കേ​ര​ള പ​ര്യ​ട​ന പ​രി​പാ​ടി​യി​ല്‍ ക്ഷ​ണി​ക്കാ​തെ എ​ത്തി​യ കോ​ണ്‍​ഗ്ര​സ്​ നേ​താവ് അറസ്റ്റിൽ. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ മാ​ട​പ​റ​മ്ബി​ല്‍ റി​സോ​ര്‍​ട്ടി​ല്‍ പ്ര​മു​ഖ​രു​മാ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ കൂ​ടി​ക്കാ​ഴ്​​ച​യി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ എത്തി​യ​തി​നാ​ണ്​ കെ.​പി.​സി.​സി അം​ഗം സി.​പി. മാ​ത്യു​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ക്ഷ​ണി​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ള്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു പ്ര​വേ​ശ​നം.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11.15നാ​ണ്​ സം​ഭ​വം. ജി​ല്ല​യി​ലെ ക്ഷ​ണി​ക്ക​പ്പെ​ട്ട സാ​മൂ​ഹി​ക- സാം​സ്​​കാ​രി​ക- രാ​ഷ്​​ട്രീ​യ രം​ഗ​ത്തു​ള്ള​വ​ര്‍​ക്കും മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ര്‍​ക്കും മാ​ത്ര​മാ​യി​രു​ന്നു പരിപാടിയിൽ പ്ര​വേ​ശ​നം. ആ വേദിയിൽ ക​യ​റി​യ സി.​പി. മാ​ത്യു​വി​നെ പൊ​ലീ​സ് പു​റ​ത്തേ​ക്ക് വി​ളി​ച്ച്‌​ ക്ഷ​ണ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും വേ​ദി​ക്ക് പു​റ​ത്തു​പോ​ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

read also:ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങ്: ജനപ്രതിനിധികളെ ഒഴിവാക്കിയ നടപടി തിരുത്തി കേന്ദ്രസര്‍ക്കാര്‍

നാട്ടിലെ ദുരിതാവസ്ഥ അറിയിക്കാനാണ് വന്നതെന്ന് പറഞ്ഞ അദ്ദേഹം സ​ര്‍​ക്കാ​റി​നെ​തി​രെ രാ​ഷ്​​ട്രീ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​തോ​ടെ പൊ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ നീ​ക്കു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ത്ത​ശേ​ഷം പി​ന്നീ​ട്​ സ്​​റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. സു​ര​ക്ഷ മു​ന്‍​ക​രു​ത​ലി​െന്‍റ ഭാ​ഗ​മാ​യാ​ണ്​ സി.​പി. മാ​ത്യു​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്ന്​ തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി.​കെ. സ​ദ​ന്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button