Latest NewsUAENewsGulf

യുഎഇയിലെ റെസിഡന്‍ഷ്യല്‍ വിസയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ച് മന്ത്രാലയം

 

ദുബായ്: യുഎഇയിലെ റെസിഡന്‍ഷ്യല്‍ വിസയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി മന്ത്രാലയം . യുഎഇയിലെ താമസ നിയമത്തില്‍ നിര്‍ണായകമായ മാറ്റം വരുത്താനുള്ള ക്യാബിനറ്റ് തീരുമാനത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. യുഎഇയില്‍ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ തങ്ങളുടെ രക്ഷിതാക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാം.

Read Also : റിയാദിനെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം, ആക്രമിച്ചത് ഹൂതികളല്ല പുതിയ സംഘം : സൗദി ഞെട്ടലില്‍

മേഖലയിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന യുഎഇയില്‍ 77 സര്‍വകലാശാലകളാണുള്ളത്. പുതിയ തീരുമാനം ഷെയ്ഖ് മുഹമ്മദ് തന്നെയാണ് ഞായറാഴ്ച അറിയിച്ചത്. മതിയായ സാമ്പത്തിക നിലയുള്ളവര്‍ക്ക് ഇതോടെ തങ്ങളുടെ മാതാപിതാക്കളെ തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തേക്ക് കൊണ്ടുവന്ന് അവരോടൊപ്പം താമസിച്ച് യുഎഇയില്‍ പഠിക്കാനാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button