ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 9.9 കോടിയും പിന്നിട്ട് മുന്നോട്ട്. നിലവില്‍ 99,213,725 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 2,127,032 പേര് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയപ്പോള്‍ 71,247,618 പേര് രോഗമുക്തി നേടുകയും ചെയ്തു.
Read Also : വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 491,101 പേര്‍ക്ക് രോഗം ബാധിക്കുകയും 12,106 പേര് മരണമടയുകയും ചെയ്തു.വോള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും ചേര്‍ന്ന് പുറത്തുവിട്ടതാണീ കണക്ക്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്, തുര്‍ക്കി, ഇറ്റലി, സ്പെയിന്, ജര്‍മനി, കൊളംബിയ, അര്‍ജന്റീന, മെക്സിസ്കോ, പോളണ്ട്, ഇറാന്, ദക്ഷിണാഫ്രിക്ക, ഉക്രെയിന്, പെറു, നെതര്‍ലന്‍ഡ്സ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 20ല്‍ ഉള്ളത്. ഇതില്‍ 18 രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിനും മുകളിലാണ്. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 25,838,662 പേരാണ്. ഇവരില്‍ 111,204 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments