തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലന്‍സിന് പരാതി നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യത്തിന്റെ വില കൂട്ടിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ബെവ്കോ എം.ഡി എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.
മദ്യവില വര്‍ദ്ധിപ്പിച്ചതില്‍ 200 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. മദ്യത്തിന് വില കൂട്ടിയത് ഡിസ്റ്റലറി ഉടമകളെ സഹായിക്കാനെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചിരിയ്ക്കുന്നത്. നേരത്തെ എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില ഉയര്‍ന്ന സാഹചര്യത്തില്‍ പോലും നാല് ശതമാനം മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായതെന്നും ചെന്നിത്തല പറയുന്നു.
ആല്‍ക്കഹോള്‍ വിലയുടെ അടിസ്ഥാനത്തിലാണ് മദ്യത്തിന്റെ വില വര്‍ധനയെന്ന വാദം തെറ്റാണ്. മദ്യത്തിന്റെ വില വര്‍ധന ഫെബ്രുവരി ഒന്നു മുതലാണ് സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുന്നത്. അളവിന് ആനുപാതികമായി 50 രൂപ മുതല്‍ 150 രൂപ വരെ ഉയരും. അതേസമയം, ബിയറിനും വൈനിനും വില വര്‍ധിപ്പിയ്ക്കില്ല.
Post Your Comments