ഡല്‍ഹി : രാജ്യം 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങിയിരിക്കെ ഡല്‍ഹിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളികൾ. ഖാന്‍ മാര്‍ക്കറ്റിന് സമീപത്തെ മെട്രോ സ്‌റ്റേഷനിലാണ് യുവാക്കൾ മുദ്രാവാക്യം വിളിച്ചത്. അതേസമയം ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ആറംഗസംഘമാണ് മുദ്രാവാക്യം വിളിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പാകിസ്ഥാന്‍ നീണാള്‍ വാഴട്ടെയെന്ന മുദ്രാവാക്യമാണ് ഇവര്‍ വിളിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവരം അറിഞ്ഞ് എത്തിയ ഇവരെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.
അതേസമയം ഈ കൂട്ടത്തില്‍ മൂന്ന് സത്രീകളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വാടകയ്‌ക്കെടുത്ത ബൈക്കുമായി റെയ്‌സിങ് നടത്തുന്നതിനിടെയാണ് രാജ്യങ്ങളുടെ പേര് വിളിച്ച് മുദ്രാവാക്യം വിളിച്ചത്. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Post Your Comments