Latest NewsKeralaNewsEntertainment

10പേര് അറിയാന്‍ തുടങ്ങിയപ്പോള്‍ ന്താ അവസ്ഥ, നെഞ്ചിൽ ടാറ്റു ചെയ്ത ചിത്രം പങ്കുവച്ച നടി മഞ്ജുവിന് നേരെ സദാചാരവാദികൾ

സുഹൃത്ത്‌ കൈയില്‍ ടാറ്റു ചെയ്തപ്പോള്‍ മഞ്ജു ടാറ്റു ചെയ്തത് നെഞ്ചിലാണ്

കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് സീസണ്‍2വിലൂടെ ശ്രദ്ധനേടിയ മഞ്ജു സോഷ്യല്‍ മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ‘ബ്ലാക്കീസ്’ എന്ന പേരിലുള്ള തങ്ങളുടെ യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോവുന്ന താരം മഞ്ജുവും സുഹൃത്തും ടാറ്റു ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു.

സുഹൃത്ത്‌ കൈയില്‍ ടാറ്റു ചെയ്തപ്പോള്‍ മഞ്ജു ടാറ്റു ചെയ്തത് നെഞ്ചിലാണ്. അതിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സദാചാര ആങ്ങളമാർ. മഞ്ജുവിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ്‌ ചെയ്ത യൂട്യൂബ് ലിങ്കിനു താഴെ ഒരുപാട് കമെന്റുകള്‍ വരുന്നുണ്ട്.

read also:കുട്ടികൾ ഉണ്ടാകാത്തതിന്റെ കുഴപ്പം ഭര്‍ത്താവിന്, അത് മറച്ചുവച്ചു വീണ്ടും വിവാഹം; കേസുമായി ആദ്യ ഭാര്യ

“10പേര് അറിയാന്‍ തുടങ്ങിയപ്പോള്‍ ന്താ അവസ്ഥ., എന്നാല്‍ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുകൂടെ ” എന്നൊക്കെ പോകുന്നു കമെന്റുകള്‍. എന്നാല്‍ ചിലരെങ്കിലും ഈ സദാചാരവാദികള്‍ക്ക് കണക്കിനുള്ള മറുപടി നല്‍കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button