Latest NewsNewsIndia

സുവിശേഷകൻ പോൾ ദിനകരന്റെ വീട്ടിൽ നിന്നും 4.7 കിലോ സ്വർണ്ണം ആദായ നികുതി വകുപ്പ് പിടികൂടി

ചെന്നൈ : സുവിശേഷ പ്രഭാഷകൻ പോൾ ദിനകരന്റെ കോയമ്പത്തൂരിലെ വീട്ടിൽ നിന്നും 4.7 കിലോ സ്വർണ്ണം ആദായ നികുതി വകുപ്പ് പിടികൂടി. കണക്കിൽ പെടാത്ത 118 കോടി രൂപയുടെ ക്രമക്കേടും കണ്ടെത്തി. സംഭാവന, വിദേശ നിക്ഷേപം എന്നിവയുടെ കണക്കുകളിലും ക്രമക്കേട് കണ്ടെത്തി.

പോൾ ദിനകരനുമായി ബന്ധപ്പെട്ട 28 സ്ഥലങ്ങളിലായി ജനുവരി 20നായിരുന്നു ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡുകൾ. ചെന്നൈയിലെ ജീസസ് കാൾസ് പള്ളികൾ, കോയമ്പത്തൂരിലെ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ് എന്നിവിടങ്ങളിലും പരിശോധനകൾ നടന്നു.

ക്രിസ്ത്യൻ പ്രചാരകനും ജീസസ് കാൾസ് സ്ഥാപകനുമായ ഡിജിഎസ് ദിനകരന്റെ മകനാണ് പോൾ ദിനകരൻ. ഇയാൾ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ചാൻസലറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button