![kohli](/wp-content/uploads/2019/05/kohli-2.jpg)
ന്യൂഡല്‍ഹി : മാര്‍ച്ച് മാസത്തില്‍ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിൽ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം ഒരുക്കാനൊരുങ്ങി ബി.സി.സി.ഐ.
മാര്‍ച്ച് 12 ന് അഹമ്മദാബാദിലാണ് ആദ്യ ട്വന്റി 20 മത്സരം നടക്കുക. 50 ശതമാനം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാനുള്ള നീക്കങ്ങളാണ് ബി.സി.സി.ഐ നടത്തുന്നത്. ഇംഗ്ലണ്ടുമായി നാല് ടെസ്റ്റ് മത്സരങ്ങളിലാണ് ഇന്ത്യ കളിക്കുക. ഫെബ്രുവരി 5 നാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക. ആദ്യ രണ്ട് ടെസ്റ്റിനും ചിദംബരം സ്റ്റേഡിയമായിരിക്കും വേദിയാകുക. പിന്നീടുള്ള രണ്ട് ടെസ്റ്റുകള്‍ അഹമ്മദാബാദില്‍ വെച്ചുനടക്കും.
Post Your Comments