ന്യൂഡൽഹി: രാജ്യത്ത് കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്ക്ക് കത്തെഴുതി കര്‍ഷകന്‍. കാര്‍ഷിക ഭേദഗതി നിയമം പിന്‍വലിക്കാന്‍ മോദിയില്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് കര്‍ഷകന്‍ അമ്മയ്ക്ക് കത്തെഴുതിയിരിക്കുന്നത്. കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ക്കശനിലപാടില്‍ നിന്നും പിന്മാറാന്‍ മോദിയില്‍ സമ്മര്‍ദം ചെലുത്താന്‍ അമ്മക്ക് കഴിയുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ ഹര്‍പ്രീത് സിംഗ് എന്ന കര്‍ഷകനാണ് അമ്മ ഹീരാബീന്‍ മോദിക്ക് കത്തെഴുതിയത്. ഹിന്ദിയാണ് കത്ത്. വളരെ വൈകാരികമായിട്ടാണ് കത്തിലെ ഓരോ വരികളും.
‘അതീവ ദുഃഖത്തോടെയാണ് ഞാന്‍ ഈ കത്തെഴുതുന്നത്. കാര്‍ഷിക ഭേദഗതി നിയമം പിന്‍വലിക്കുന്നതിനായി രാജ്യത്തെ അന്നദാതാക്കളായ കര്‍ഷകര്‍ കഠിനമായ കാലാവസ്ഥയിലും തെരുവില്‍ ഉറങ്ങുന്നത് താങ്കളും കാണുന്നുണ്ടാവും. പ്രക്ഷോഭകരില്‍ 90-95 വയസുള്ളവര്‍ വരെയുണ്ട്. അവരെ കൂടാതെ കുട്ടികളും സ്ത്രീകളുമുണ്ട്. കഠിനമായ തണുപ്പ് പ്രക്ഷോഭകരെ രോഗികളാക്കുകയാണ്. അവരുടെ ജീവന്‍ നഷ്ടപ്പെടുന്നത് നമുക്കെല്ലാം ആശങ്കയുണ്ടാക്കുന്നതാണ്.’ ഹര്‍പ്രീത് സിംഗ് കത്തില്‍ പറയുന്നു.
Read Also: കര്‍ഷകസമരം ഡല്‍ഹിക്ക് വരുത്തിയത് അരലക്ഷം കോടി രൂപയുടെ കനത്ത നഷ്ടം
എന്നാൽ അദാനി, അംബാനി അടക്കമുള്ള കോര്‍പ്പറേറ്റുകളെ നിര്‍ദേശ പ്രകാരം രാജ്യത്ത് നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിനെതിരെയാണ് ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമാധാനപരമായി പ്രതിഷേധം നടക്കുന്നതെും കര്‍ഷകന്‍ കത്തിലൂടെ അറിയിച്ചു. ‘ഒരുപാട് പ്രതീക്ഷയിലാണ് താന്‍ ഈ കത്ത് എഴുതുന്നത്. നിങ്ങളുടെ മകന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹം നടപ്പിലാക്കിയ കാര്‍ഷിക നിയമം അദ്ദേഹത്തിന് പിന്‍വലിക്കാന്‍ കഴിയും. ഒരാള്‍ക്ക് അയാളുടെ അമ്മയെ നിരസിക്കാന്‍ കഴിയില്ല. രാജ്യം മുഴുവന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും. ഒരു അമ്മക്ക് മാത്രമെ മകനോട് കല്‍പ്പിക്കാന്‍ കഴിയൂ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു സിംഗ് കത്ത് അവസാനിപ്പിക്കുന്നത്. അനുമതിയില്ലാതെ പ്രക്ഷോഭം സംഘടിപ്പിച്ചതിന് സിംഗിന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ അദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങിയതാണ്.
Post Your Comments