തൃശ്ശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഈ മാസം സംസ്ഥാന സമിതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യുമെന്നും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവർ പരിഗണനയില്‍ ഉണ്ടെന്നും തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകനെയും നേതാവിനെയും സംബന്ധിച്ചെടത്തോളം തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. അതിനാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അടുത്ത ദിവസം തന്നെ മത്സരരംഗത്തേക്കിറങ്ങുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
Post Your Comments