KeralaLatest NewsNews

21 കാരിയുമായി ആത്മിയ ലിവ് ഇന്‍ റിലേന്‍ഷിപ്പ്

മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്ന് പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 'ആത്മീയ ഗുരു'

കൊച്ചി : 21 കാരിയുമായി ആത്മിയ ലിവ് ഇന്‍ റിലേന്‍ഷിപ്പ്, മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്ന് പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ‘ആത്മീയ ഗുരു’. ഡോക്ടര്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തള്ളി ഹൈക്കോടതി . പെണ്‍കുട്ടിയെ വിഷാദരോഗത്തിന് കൊല്ലം സ്വദേശിയായ ഡോക്ടറുടെ അടുത്ത് കൗണ്‍സിലിങ്ങിനു കൊണ്ടുപോയതായിരുന്നു . എന്നാല്‍ പിന്നീട് പെണ്‍കുട്ടിയെ ഇയാളുടെ സ്വാധീനവലയത്തിലാക്കിയതാണെന്നു മാതാപിതാക്കള്‍ അറിയിച്ചിരുന്നു. പൊലീസിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരും ഹാജരാക്കി. ഈ സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്.

Read  also :യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

തന്റെ ആത്മീയ പങ്കാളിയായ (സ്പിരിച്വല്‍ പാര്‍ട്നര്‍) പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കൊല്ലം സ്വദേശിയായ ഡോ. കൈലാസ് നടരാജനാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എം. ആര്‍. അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇയാളുടെ ഹര്‍ജി തള്ളിയത്. പെണ്‍കുട്ടി സ്വയം തീരുമാനമെടുക്കാവുന്ന മാനസിക സ്ഥിതിയില്‍ അല്ലെന്നും മാതാപിതാക്കളില്‍ നിന്നു മാറ്റേണ്ടതില്ലെന്നും കോടതി ഉത്തവിട്ടു.

ഡോ. കൈലാസ് നടരാജന്‍ ഇപ്പോള്‍ വേദിക് ആചാര്യന്‍ എന്നാണ് അവകാശപ്പെടുന്നത്. ഇയാള്‍ക്ക് അമ്മയും ഭാര്യയും കുട്ടികളും ഉണ്ടെങ്കിലും അവരുമായി കാര്യമായ അടുപ്പമില്ല. ആധ്യാത്മിക പാതയില്‍ രണ്ടര വര്‍ഷമായി തങ്ങള്‍ ഒന്നിച്ചു ജീവിക്കുകയാണെന്നായിരുന്നു ‘ആത്മീയ ഗുരുവിന്റെ’ കോടതിയിലെ വിശദീകരണം. ആധ്യാത്മിക ബന്ധം മാത്രമാണെന്നും ഹര്‍ജിക്കാരനൊപ്പം പോകണമെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ മാനസികനിലയില്‍ യുവതി മാതാപിതാക്കളോടൊപ്പം കഴിയുന്നതാണ് നല്ലതെന്നും കോടതി വിലയിരുത്തി. മികച്ച രീതിയില്‍ പഠിക്കുന്ന മകളെ മാനസിക വിഷമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കൗണ്‍സലിങ്ങിന് ആലപ്പുഴ സ്വദേശികളായ മാതാപിതാക്കള്‍ ഹര്‍ജിക്കാരന്റെയടുത്ത് എത്തിച്ചത്.

ഡോ.കൈലാസ് നടരാജന്‍ എം.ബി.ബി.എസ്. ബിരുദധാരിയും ഇംഗ്ലണ്ടില്‍നിന്ന് സൈക്യാട്രിയില്‍ ഉപരിപഠനം നടത്തിയതുമായാണ് വിവരമെന്നും പൊലീസ് അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button