തിരിവനന്തപുരം: കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ കെ.വി.തോമസിന് ഇപ്പോള്‍ ആ പാര്‍ട്ടിയെ വല്ലാത്ത വിശ്വാസം, സ്ഥാനത്തിനു വേണ്ടി എന്തും ചെയ്യും എന്ന് തെളിയിച്ച് കെ.വി.തോമസ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്ന് ഇന്ദിരഭവനിലെത്തി ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കെ വി തോമസ് പ്രതികരിച്ചു. പരാതികള്‍ നേതൃത്തെ അറിയിച്ചെന്നും പരാതി പരിഹാര ഫോര്‍മുലയൊന്നും മുന്നോട്ടു വച്ചിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു. പര്‍ട്ടി വിടാനിരുന്ന താരുമാനത്തില്‍ നിന്നും പിന്മാറിയ കെ വി തോമസ് തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് പരാതി നല്‍കി.
Read Also : ഒരു ലക്ഷത്തോളം ഭൂരഹിതർക്ക് പട്ടയം വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് നടത്താനിരുന്ന വാര്‍ത്ത സമ്മേളനം അദേഹം റദ്ദാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി വിടുമെന്ന പ്രചരണങ്ങളോട് ക്ഷോഭിച്ചാണ് കെ വി തോമസ് മറുപടി നല്‍കിയത്. അനുനയത്തിന് തയ്യാറായെങ്കിലും വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനമടക്കമുള്ള പദവികളിലെ പാര്‍ട്ടി തീരുമാനത്തിനായി കാത്തിരിക്കുകയാണ് കെ.വി തോമസ്. വര്‍ക്കിംഗ് പ്രസിഡന്റ് അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി അധ്യക്ഷനായ മേല്‍നോട്ട സമിതിയില്‍ സ്ഥാനം. മകള്‍ക്ക് സീറ്റ് ഇതൊക്കെയായിരുന്നു തോമസ് മുന്നോട്ടു വച്ച ഉപാദികള്‍.
വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. തോമസ് പോവകയാണെങ്കില്‍ പോകട്ടെ എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മുതിര്‍ന്ന നേതാവിന്റെ വിട്ടുപോകല്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് എഐസിസിയും കെപിസിസിയും ഇന്നലെ വൈകിട്ട് തോമസിനെ അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ നിലനിര്‍ത്തിയത്.
Post Your Comments