തിരുവനന്തപുരം : അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരായ ക്രൂരവും മനുഷ്യാവകാശ വിരുദ്ധവുമായ വേട്ടയാടലിന് രാജ്യം നാളെ ചരിത്രത്തോട് മാപ്പ് പറയേണ്ടിവരുമെന്ന് എഴുത്തുകാരന് കെ. സച്ചിദാനന്ദന്. മഅ്ദനിക്ക് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ദേശീയ സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read Also : കോവിഡ് രോഗമുക്തി നേടിയ എട്ടിലൊരാൾ മരിക്കുന്നെന്ന് പഠനം ; റിപ്പോർട്ട് കാണാം
സമാനതകളില്ലാത്ത നീതി നിഷേധത്തിനെതിരായി ദേശീയതലത്തില്‍ ശക്തമായ ഇടപെടലുകള്‍ക്ക് രാഷ്ട്രീയ സാംസ്കാരിക മാധ്യമ നേതൃത്വങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ പ്രവര്ത്തകന് ഭാസുരേന്ദ്ര ബാബു അധ്യക്ഷത വഹിച്ചു.
എം.പിമാരായ എ.എം. ആരിഫ്, ഇ.ടി. മുഹമ്മദ് ബഷീര്‍, കാരാട്ട് റസാഖ് എം.എല്‍.എ, മുന്‍ മന്ത്രി ഡോ. നീലലോഹിത ദാസന് നാടാര്‍, ഡോ.സെബാസ്റ്റ്യന്‍ പോള്‍, പ്രഫ.എ.പി. അബ്ദുല്‍ വഹാബ്, അഡ്വ. രഷ്മിത രാമചന്ദ്രന്, ജോണി നെല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി, എച്ച്. ഷഹീര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments