കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ നടക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷികാഘോഷപരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കുന്ന വേദിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. മമതയെ നേതാജി അനുസ്മരണപ്രഭാഷണം നടത്താൻ ക്ഷണിച്ചപ്പോൾ ഉറക്കെ മുഴങ്ങിയ ‘ജയ് ശ്രീറാം’ വിളികളാണ് മുഖ്യമന്ത്രിയെ പ്രകോപിതയാക്കിയത്.
ഇതൊരു രാഷ്ട്രീയപരിപാടിയല്ല, സർക്കാർ പരിപാടിയാണെന്നും, അവിടെ അതനുസരിച്ച് പെരുമാറണമെന്നും, ഇവിടെ സംസാരിക്കാനുദ്ദേശിച്ചിട്ടില്ലെന്നും, അവിടെ തടിച്ചുകൂടിയ ബിജെപി പ്രവർത്തകരോടുകൂടിയായി മമതാ ബാനർജി പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും വേദിയിലിരിക്കുകയായിരുന്നു. ഇതിന് ശേഷം സംസാരിക്കാൻ വിസമ്മതിച്ച മമതാ ബാനർജി സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.
CM Mamata Banerjee Rattled , Refuse to speak on #NetajiSubhasChandraBose Eventpic.twitter.com/ZIIxd10A5b
— Megh Updates ? (@MeghUpdates) January 23, 2021
നേതാജിയുടെ 125-ാം വാർഷികദിവസം നടത്തിയ തെരഞ്ഞെടുപ്പ് റാലികളിൽ രാവിലെ പല തവണയായി ബിജെപിക്കെതിരെ ആഞ്ഞടിച്ച ശേഷമാണ് മോദിയിരിക്കുന്ന വേദിയിൽത്തന്നെ മമത രോഷം പ്രകടമാക്കുന്നത്. ബിജെപി നേതാജിയെ ഒരു ബിംബമാക്കാൻ ശ്രമിക്കുകയാണെന്നും, ഒന്നും ചെയ്യുന്നില്ലെന്നും മമത ആരോപിച്ചു.
Post Your Comments