KeralaLatest NewsNews

സിപിഎം നാളെ മുതല്‍ ഗൃഹസന്ദര്‍ശനത്തിന്, യുഡിഎഫിനെ പ്രതിരോധിക്കാന്‍ പുതിയ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുങ്ങ. യുഡിഎഫ് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ സാഹചര്യത്തില്‍ മറുതന്ത്രവുമായി സിപിഎം രംഗത്തിരങ്ങുകയാണ്. ഞായറാഴ്ച മുതല്‍ ഗൃഹസമ്പര്‍ക്ക പരിപാടിക്ക് ഒരുങ്ങുകയാണ് സിപിഎം. ഈ മാസം 31 വരെ സംസ്ഥാനത്ത് ഉടനീളം ഈ പരിപാടി നടത്തും. ജനങ്ങളെ കേള്‍ക്കുക ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൃഹ സന്ദര്‍ശനം ആരംഭിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഇക്കാര്യം അറിയിച്ചു. യുഡിഎഫിനെ തുറന്നുകാണിക്കുക കൂടിയാണ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നത്.

read also :വീട്ടമ്മയുടെ ഫോട്ടോ അശ്‌ളീല ഗ്രൂപ്പുകളില്‍; ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു ഗ്രൂപ്പ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പുതുമുഖങ്ങളെ രംഗത്തിറക്കാനും സിപിഎം ശ്രമം നടത്തുന്നുണ്ട്. ഭരണം നയിക്കാന്‍ പരിചയസമ്പത്തുള്ളവരും മത്സര രംഗത്തുണ്ടാവും. അതേസമയം മരണം വരെ എംഎല്‍എമാരായി ഇരിക്കുന്ന രീതി സിപിഎമ്മിന് ഇല്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. ഭരണം നയിക്കാനോ മണ്ഡലം നിലനിര്‍ത്താനോ അനിവാര്യമായവരെ മാത്രമേ മൂന്നാം തവണ മത്സരത്തിന് ഇറക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച നേട്ടം ആവര്‍ത്തിക്കാനുറച്ചാണ് ഗൃഹ സന്ദര്‍ശന പരിപാടി സിപിഎം പ്ലാന്‍ ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button