Latest NewsIndiaNews

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഒരു കർഷകൻ കൂടി മരിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്​ഥാനത്ത്​ പ്രതിഷേധിക്കുന്ന ഒരു കർഷകൻ കൂടി മരിച്ചിരിക്കുന്നു. ടിക്​രി അതിർത്തിയിൽ സമരം ചെയ്യുന്ന പഞ്ചാബ്​ മാൻസ സ്വദേശിയായ ഹർവിന്ദർ സിങ്ങാണ്​ മരിച്ചിരിക്കുന്നത്​. 48 വയസായിരുന്നു ഇദ്ദേഹത്തിന്.

ഹൃദയാഘാതമാണ്​ മരണകാരണമെന്നാണ്​ പ്രാഥമിക നിഗമനം. കർഷക സമരം രണ്ടുമാസമായതോടെ നൂറിലധികം കർഷകരാണ്​ ഇതിനോടകം മരിച്ചത്​. കൊടും ശൈത്യത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്​നങ്ങളാണ്​ മരണകാരണം. കൂടാതെ നിരവധി കർഷകർ ആത്മഹത്യ ചെയ്യുകയും ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button