റിയാദ്: സൗദിയിൽ 213 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 188 പേർ കൊവിഡ് രോഗ മുക്തരായിരിക്കുകയാണ്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേർ ആണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,65,988ഉം രോഗമുക്തരുടെ എണ്ണം 3,57,525 ഉം ആയി. ആകെ മരണസംഖ്യ 6346 ആയി ഉയർന്നു.
രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2117 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 322 ആയിരിക്കുകയാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
Post Your Comments