അമിത ഭാരത്തിന് വഴിവെയ്ക്കുന്നത് സൂര്യപ്രകാശത്തിന്റെ അഭാവമോ ?. സൂര്യപ്രകാശം വൈറ്റാമിന് ഡിയുടെ ഉറവിടമാണെന്ന് നമ്മുക്ക് അറിയാം, കൂടാതെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. എന്നാല്‍ ശരീരത്തിലെ കൊഴുപ്പിനെ നശിപ്പിക്കാനും വിറ്റാമിന്‍ ഡി സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ ശരീരത്തില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ പതിക്കുമ്പോള്‍ അത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള Cholestrolനെ വൈറ്റമിന്‍ ഡി ആക്കി മാറ്റുന്നത് വഴിയും ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയുന്നുണ്ട്.
നമ്മുടെ ശരീരത്തിലെ അമിത കൊഴുപ്പിനെ പുറന്തള്ളാന്‍ സൂര്യപ്രകാശവും വൈറ്റമിന്‍ ഡിയും സഹായിക്കുന്നുണ്ട്. ഇതിന്റെ ഒക്കെ അഭാവം നമ്മുടെ ശരീരത്തെ Obesity-യില്‍ കൊണ്ടെത്തിക്കാനും സാധ്യതയുണ്ട്. കാലക്രമേണ പൊണ്ണത്തടി മറ്റു പല ആരോഗ്യ പ്രശനങ്ങള്‍ക്ക് വഴിവെക്കും.
ഇതുപോലെ സൂര്യപ്രകാശത്തിന്റെ കുറവ് മൂലമാണ് തണുപ്പ് കാലങ്ങളിലും നമ്മുടെ ശരീരഭാരം സാധാരണയിലും കൂടുന്നത്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ താല്പര്യമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ദിവസവും കുറച്ച് നേരം സൂര്യപ്രകാശം കൊള്ളുന്നത് ഉത്തമമായിരിക്കും. ഇത് കൂടാതെ Vitamin D അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നിങ്ങളെ സഹായിക്കും.
Post Your Comments