പൂണെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തീപിടിത്തം, നിരാശാജനകമായ വാര്‍ത്തപുറത്തുവിട്ട് സെറം അധികൃതര്‍. തീപിടിത്തം ബിസിജി, റോട്ടാ വക്സിന്‍ ഉത്പാദനത്തെ ബാധിക്കുമെന്ന് കമ്പനി അറിയിച്ചു. വ്യാഴാഴ്ച 2.45 നായിരുന്നു നിര്‍മാണത്തിലുണ്ടായിരുന്ന കെട്ടിടത്തിന് തീപിടിച്ചത്. തീപിടുത്തത്തില്‍ കമ്പനിയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കി.
Read Also : കേരളം വീണ്ടും കൊറോണ വ്യാപനത്തിലേയ്‌ക്കെന്ന് സൂചന
‘പൂനെയിലെ മഞ്ചരിയിലുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കെട്ടിടത്തിലുണ്ടായ തീപിടിത്തം ബിസിജി, റോട്ടാ വാക്സിന്‍ എന്നിവയുടെ ഉത്പാദനത്തെ ബാധിക്കും’ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കെട്ടിടത്തിലെ നാല്, അഞ്ച് നിലകളിലായിരുന്നു തിപിടിത്തമുണ്ടായത്.
തീപിടുത്തതത്തില്‍ അഞ്ചു പേര്‍ മരിച്ചിരുന്നു. കോവിഷീല്‍ഡ് വാക്സിന്‍ ഉത്പാദനത്തെ തീപിടുത്തം ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല ഉറപ്പുനല്‍കി. േ
Post Your Comments