സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ ആസ്ഥാനത്ത് വ്യാഴാഴ്ചയുണ്ടായ അഗ്നിബാധയിൽ 1000 കോടിയിലധികം നാശനഷ്ടമുണ്ടായതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഓ അദാർ പൂനവാല. ബിസിജി റോട്ടോ വാക്സീനുകളുടെ നിർമ്മാണത്തെ തീപ്പിടിത്തം ബാധിച്ചു. എന്നാൽ കൊവിഷീൽഡ് ഉത്പാദനം തടസമില്ലാതെ നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സീറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദശിച്ച മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തിൽ മരിച്ച 5 പേരുടെ കുടുംബത്തിനും 25 ലക്ഷം രൂപവീതം സഹായ ധനവും സീറം ഇൻസ്റ്റിറ്റ്യൂട്ട് നൽകും. അപകടത്തിന്റെ പിന്നിലെ കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments