തൃശ്ശൂർ: ദേശീയപാതയിൽ കൊരട്ടിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരിക്കുന്നു. ചരക്കുലോറിയും ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിക്കുകയുണ്ടായത്. ടാങ്കർ ലോറി വൺവേ തെറ്റിച്ച് വന്നതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. തുടക്കത്തിൽ ടാങ്കർ ലോറിയിൽ നിന്ന് ചോർച്ചയുണ്ടെന്ന നിഗമനം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ആ ഭീതി ഒഴിയുകയുണ്ടായി.
ഫയർഫോഴ്സ് എത്തി പരിശോധിച്ചപ്പോൾ ലോറിക്കകത്ത് ഒന്നുമില്ലെന്ന് അറിയാൻ കഴിഞ്ഞു. ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് ഓക്സിജൻ എത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു ലോറി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏതാണ്ട് 45 മിനിറ്റോളം ഗതാഗതം തടസപ്പെടുകയുണ്ടായി. അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കുന്നത് വരെ ഗതാഗതം ഒരു ഭാഗത്ത് കൂടി മാത്രമാക്കി ട്രാഫിക് ക്രമീകരിച്ചു.
Post Your Comments