ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,8034,022 ആയി ഉയർന്നു. കൊറോണ വൈറസ് രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി കടന്നിരിക്കുന്നു. 20,97,776 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു.
അമേരിക്ക, ഇന്ത്യ, ബ്രസീൽ,റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുളളത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം രണ്ടര കോടി കടന്നിരിക്കുന്നു. ഒന്നരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 4.19 ലക്ഷം പേർ മരിച്ചു. ഒന്നര കോടിയോളം പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 13,000ത്തിലധികം പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 1,06,25,420 രോഗബാധിതരാണ് ഉളളത്. നിലവിൽ 1.90ലക്ഷം പേർ മാത്രമേ ചികിത്സയിലുളളൂ. 1,02,81,391 പേർ രോഗമുക്തി നേടി. 1.53 ലക്ഷം പേർ മരിച്ചു.ബ്രസീലിൽ എൺപത്തിയാറ് ലക്ഷം രോഗബാധിതരാണ് ഉളളത്.
2.14 ലക്ഷം പേർ മരിച്ചു. റഷ്യയിൽ മുപ്പത്തിയാറ് ലക്ഷം പേർക്കും, ബ്രിട്ടനിൽ മുപ്പത്തിയഞ്ച് ലക്ഷം പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ കഴിഞ്ഞ ദിവസം മുപ്പത്തിയേഴായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
Post Your Comments