അബുദാബി: നൂറ് കോടി ഒന്നാം സമ്മാനമായ നറുക്കെടുപ്പില്‍ മലയാളി എന്‍ജിനീയര്‍ക്ക് 40 ലക്ഷം രൂപയുടെ ഭാഗ്യം. ദുബൈയില്‍ ആഴ്ച തോറും നടക്കുന്ന നറുക്കെടുപ്പില്‍ 40 ലക്ഷം രൂപയുടെ (54,451 ഡോളര്‍) സമ്മാനം ലഭിച്ച സന്തോഷത്തിലാണ് ഷിവിന്‍ വില്‍സൺ.
ജനുവരി 16നായിരുന്നു നറുക്കെടുപ്പ്. ഡിജിറ്റല്‍ നറുക്കെടുപ്പിലെ ആദ്യ ശ്രമത്തില്‍ തന്നെ സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പെട്രോ കെമിക്കല്‍ പ്ലാന്റിലെ നിര്‍മ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ഷിവിന്‍ വില്‍സണ്‍ പറഞ്ഞു. നറുക്കെടുപ്പ് ലൈവായി കാണാന്‍ സാധിച്ചില്ല. പിന്നീട് നോക്കിയപ്പോഴാണ് സമ്മാനത്തിന് അര്‍ഹനായി എന്ന് തിരിച്ചറിഞ്ഞത്. നൂറ് കോടി ഒന്നാം സമ്മാനമായ നറുക്കെടുപ്പില്‍ കൂട്ടുകാര്‍ പറഞ്ഞാണ് പങ്കെടുത്തതെന്നും ഷിവിന്‍ വില്‍സണ്‍ പറഞ്ഞു.
Post Your Comments