ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലായ ഷഹീൻ -3 പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചുവെന്ന പാകിസ്ഥാന്റെ അവകാശവാദം പൊളിച്ച് ബലൂച് റിപ്പബ്ലിക്കൻ പാർട്ടി. പാകിസ്ഥാൻ നിർമിച്ച മിസൈൽ പരീക്ഷണത്തിനിടെ നിരവധി വീടുകൾ തകർന്നതായി റിപ്പോർട്ടുകൾ. ജനവാസകേന്ദ്രമായ ബലൂചിസ്ഥാനിലായിരുന്നു പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം.
2750 കിലോമീറ്റർ ദൂരെ വരെ ചെന്നെത്താനാവുന്ന ബാലിസ്‌റ്റിക് മിസൈൽ ‘ഷഹീൻ -3 ’ വിജയകരമായി പരീക്ഷിച്ചുവെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം . പാക് ആർമിയുടെ പ്രചാരണ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഷഹീൻ -3 മിസൈൽ വിജയകരമായി വിക്ഷേപണം നടത്തിയതായി പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ, ബലൂച് റിപ്പബ്ലിക്കൻ പാർട്ടി ഇതിന്റെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ്.
Also Read: ടൂറിസ്റ്റ് ബസിന്റെ അടിയിൽപ്പെട്ട് സ്‌കൂട്ടർ ;യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബലൂചിസ്ഥാൻ മേഖലയിലെ രാഖി പ്രദേശത്ത് നിന്നായിരുന്നു പരീക്ഷണം. കൊട്ടിഘോഷിച്ച മിസൈൽ പരീക്ഷണം പരാജയപ്പെടുകയും മിസൈൽ വന്ന് പതിച്ചത് ദേരാ ബുഗ്തി മാറ്റ് മേഖലയിലെ ജനവാസ മേഖലയിലാണെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബലൂചിസ്ഥാനിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടികളിലൊന്നായ ബലൂച് റിപ്പബ്ലിക്കൻ പാർട്ടി തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
സ്‌ഫോടനത്തിൽ നിരവധി വീടുകൾ നശിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനെ പാകിസ്ഥാൻ സൈന്യം ഒരു പരീക്ഷണ ശാലയാക്കി മാറ്റിയതായി ബലൂച് റിപ്പബ്ലിക്കൻ പാർട്ടി കേന്ദ്ര വക്താവ് ഷേർ മുഹമ്മദ് ബുഗ്തി ആരോപിച്ചു. പാകിസ്ഥാനിലെ മിസൈൽ പരീക്ഷണത്തിലെ യഥാർത്ഥ ചിത്രം എന്താണെന്ന് ലോകം തിരിച്ചറിയണമെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments