KeralaNattuvarthaLatest NewsNewsCrime

യു​വ​തി ക​ട​ലി​ല്‍ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത; പിന്നിൽ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പുറകേ നടന്നയാൾ?

ബ​ന്ധു​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി

പയ്യാനക്കൽ യുവതി കടലിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു​കാ​ട്ടി ബ​ന്ധു​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ​യ്യാ​ന​ക്ക​ല്‍ ച​ക്കും​ക​ട​വ്​ വ​ട​ക്ക​യി​ല്‍ സ​ജി​ത (25) കോ​തി പാ​ല​ത്തി​ല്‍ നി​ന്ന്​ ക​ട​ലി​ല്‍ ചാ​ടി മ​രി​ച്ച​ സംഭവം ആത്മഹത്യ അല്ലെന്നും യുവതിയെ കടലിൽ തള്ളിയിട്ടതാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

ജ​നു​വ​രി 11ന്​ ​രാ​വി​ലെ 11 ഓ​ടെ​യാ​ണ്​ യു​വ​തി ക​ട​ലി​ല്‍ വീ​ണ​ത്. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളിൽ യുവതിയെ രക്ഷപെടുത്തി ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 12ന് വൈകിട്ട് യുവതി മരണമടയുകയായിരുന്നു.

Also Read: ‘കമലം പഴം’ എളുപ്പത്തില്‍ വീട്ടിൽ കൃഷി ചെയ്യാം ; വീഡിയോ പങ്കുവെച്ച് നടൻ കൃഷ്ണകുമാർ

സജിതയുടെ സഹപ്രവർത്തകനായ കു​റ്റി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി അ​നൂ​പ് ആണ് യുവതിയുടെ ജീവിതം തകർത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഓഫീസിലെ ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ കാ​മ​റ സ്​​ഥാ​പി​ച്ച്‌ ദൃശ്യങ്ങൾ​ പകര്‍ത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അ​നൂ​പ്​ അ​റ​സ്​​റ്റി​ലാ​വു​ക​യും ചെ​യ്​​തി​രു​ന്നു. സംഭവം ചർച്ചയായതോടെ നാണക്കേട് കാരണം ഭർത്താവ് ഇവരെ ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

പി​ന്നീ​ട്​ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ അ​നൂ​പ്,​ സ​ജി​ത​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പറഞ്ഞ് പറ്റിച്ചു. കേസ് പിൻവലിക്കണമെന്നായിരുന്നു അനൂപ് ആവശ്യപ്പെട്ടത്. എന്നാൽ, വി​വാ​ഹ​ശേ​ഷം കേ​സ്​ പി​ന്‍​വ​ലി​ക്കാ​മെ​ന്ന്​ സ​ജി​ത നി​ല​പാ​ടെ​ടു​ത്തു. ഇതോടെ, ഇയാൾ സജിതയെ വീണ്ടും ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പൊലീസിനു നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button