മുംബൈ: വിവാദ ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടി കങ്കണ റണൗത്ത് നടത്തിയ പ്രസ്താവന വിവാദത്തില്‍. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നവരുടെ തലയറുക്കണമെന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റ് വിവാദമായതോടെ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് റീഡ് ഓണ്‍ലി മോഡിലാക്കിയിരിക്കുകയാണ് കമ്പനി. നിശബ്ദത വിപ്ലവത്തിലേക്ക് വഴിമാറണെന്നും താണ്ഡവ് അണിയറ പ്രവര്‍ത്തകരുടെ തലയറുക്കണമെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത്.
എന്നാൽ ‘ഷെശുപാലയ്ക്ക് 99 തവണ ഭഗവാന്‍ കൃഷ്ണന്‍ മാപ്പു നല്‍കിയിട്ടുണ്ടായിരുന്നു.നിശബ്ദത തീര്‍ച്ചയായിട്ടും വിപ്ലവത്തിലേക്ക് വഴി മാറണം. ഇവരുടെ തലയറുക്കാന്‍ സമയമായി,’ കങ്കണ ട്വീറ്റ് ചെയ്തു. വിവാദമായതോടെ നടി ട്വീറ്റ് ഡിലീറ്റ് ചെയ്തു. ട്വീറ്റിനു പിന്നാലെ കങ്കണയുടെ അക്കൗണ്ട് താല്‍ക്കാലികമായി ലഭ്യമല്ലാതായി. കുറച്ചു സമയത്തിനു ശേഷം വീണ്ടും പ്രവര്‍ത്തനക്ഷമമവുകയായിരുന്നു. കങ്കണയുടെ ട്വീറ്റിനു പിന്നാലെ നിരവധി പേരാണ് നടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സസ്‌പെന്‍ഡ് കങ്കണ റണൗത്ത് എന്ന ഹാഷ് ടാഗാണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ്. വിഷം മാത്രം തുപ്പുന്ന കങ്കണയുടെ അക്കൗണ്ടിനെതിരെ നടപടിയെുക്കണമെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Read Also: ഇനി നാം ഒരുമിച്ച്; ബൈഡന് നരേന്ദ്ര മോദിയുടെ ആശംസകൾ
അതേസമയം ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്ന ആരോപണം നേരിടുന്ന താണ്ഡവിലെ വിവാദ സീനുകള്‍ അണിയറ പ്രവര്‍ത്തകര്‍ നീക്കം ചെയ്തിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയ പ്രതിനിധികളുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. കഴിഞ്ഞ സീരീസിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ ക്ഷമാപണം നടത്തിയിരുന്നു. താണ്ഡവ് എന്നുള്ളത് സാങ്കല്‍പ്പികമായ ഒരു കലാ സൃഷ്ടി മാത്രമാണ്. സീരീസിന്റെ അണിയറ പ്രവര്‍ത്തകരോ അഭിനേതാക്കളോ മനപൂര്‍വ്വം ഒരു മതത്തേയോ, വിശ്വാസങ്ങളെയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.
Post Your Comments