തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പത്ത് ലക്ഷം അപേക്ഷകള്‍ ലഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടര്‍ പട്ടികയില്‍ 221 ട്രാന്സ്ജന്ഡറുകളുണ്ടെന്നും വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകളാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിന് 5,79,033 പുതിയ വോട്ടര്‍മാരുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ആകെ 2.67 കോടി വോട്ടര്‍മാരുണ്ട്. 1.56 ലക്ഷം വോട്ടര്‍മാരെ കരട് വോട്ടര്‍ പട്ടികയില്‍ നിന്നൊഴിവാക്കി.
Post Your Comments