കൊച്ചി: സ്്പീക്കര്‍ ഉപയോഗിച്ചിരുന്ന രഹസ്യ നമ്പര്‍ ട്രൂകോളറില്‍ പരിശോധിച്ചാല്‍ കാണുക എസ്.ആര്‍.കെ എന്ന് മൂന്നക്ഷരം, ആരാണ് എസ്.ആര്‍.കെ ? ചോദ്യത്തിന് ഉത്തരം തേടി കേന്ദ്രഅന്വേഷണ ഏജന്‍സികള്‍. രഹസ്യ സിം കാര്‍ഡ് ട്രൂ കോളറില്‍ തിരയുമ്പോള്‍ കാണുന്നത് മന്‍സൂര്‍ അലി എസ്.ആര്‍.കെ എന്നാണ്. എസ്.ആര്‍.കെ എന്നത് സ്പീക്കറുടെ ചുരുക്ക പേരാണ്. എല്ലാവരും എസ്.ആര്‍.കെ എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്യാറു പോലും. അപ്പോള്‍ ഉയരുന്ന മറ്റൊരു സംശയം ആരാണ് ഈ മന്‍സൂര്‍ അലി എന്നതാണ്. സ്പീക്കറുടെ നമ്പര്‍ ഫോണില്‍ ആരോ സേവ് ചെയ്തിരിക്കുന്നത് മന്‍സൂര്‍ അലി എസ്.ആര്‍കെ എന്നായതിനാലാണ് ട്രൂ കോളറില്‍ ആ പേര് കാണിക്കുന്നത്. മന്‍സൂര്‍ അലി എന്നയാളുമായി ബന്ധപ്പെട്ടതിനാലാവും അത്തരത്തില്‍ പേര് സേവ് ചെയ്തിരിക്കുന്നത് എന്നാണ് ഇപ്പോള്‍ ഡോളര്‍ കടത്ത് അന്വേഷിക്കുന്ന കസ്റ്റംസിന്റെ അനുമാനം. മന്‍സൂര്‍ അലിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.
read also : പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തീപിടിത്തം, പുതുതായി പുറത്തുവന്നിരിക്കുന്നത് അത്യന്തം ദു:ഖകരമായ വാര്‍ത്ത
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരേ അന്വേഷണം ഊര്‍ജിതമാക്കിയ കസ്റ്റംസ് കേസുമായി ബന്ധപ്പെട്ട് സ്പീക്കറുമായി ബന്ധമുള്ള രണ്ടു പേരെ ചോദ്യം ചെയ്തു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ചിരുന്ന രഹസ്യ സിം കാര്‍ഡിന്റെ ഉടമയും സ്പീക്കറുടെ സുഹൃത്തുമായ പൊന്നാനി സ്വദേശി നാസര്‍, മസ്‌കറ്റില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദ് എന്നിവരെയാണ് കസ്റ്റംസ് സംഘം ചോദ്യം ചെയ്തത്.
മലപ്പുറം പൊന്നാനി സ്വദേശി നാസര്‍ ഇന്ന് രാവിലെ പത്തരയ്ക്കാണ് കസ്റ്റംസിന് മുമ്പില്‍ ഹാജരായത്. 62388 30969 എന്ന നമ്പര്‍ സിം എടുത്ത് കവര്‍ പൊട്ടിക്കാതെ സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു എന്നാണ് സംശയം. സ്പീക്കറുടെ സ്വപ്ന ബന്ധം വിവാദമായതോടെ ഈ സിംകാര്‍ഡുള്ള ഫോണ്‍ ഓഫാക്കുകയായിരുന്നു. ഇപ്പോഴും ഈ ഫോണ്‍
Post Your Comments