
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം ഉണ്ടായിരിക്കുന്നു. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് സൈന്യത്തിന്റെ ആക്രമണത്തിൽ സൈനികൻ വീരമൃത്യു വരിക്കുകയുണ്ടായി. 10 ജെ-കെ റൈഫിൾസിലെ ഹവീൽദാറായ നിർമ്മൽ സിംഗാണ് വീരമൃത്യു വരിക്കുകയുണ്ടായത്.
പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗാട്ടി സെക്ടറിലാണ് പാക് സൈന്യം ആക്രമണം നടത്തിയിരിക്കുന്നത്. തുടർന്ന് ഇന്ത്യൻ സേനയും തിരിച്ചടിച്ചു. എന്നാൽ അതേസമയം ആക്രമണത്തിൽ നിർമ്മൽ സിംഗിന് പരിക്കേറ്റു.
Post Your Comments