COVID 19Latest NewsNewsSaudi ArabiaGulf

സൗദിയില്‍ ഇന്ന് 212 പേർക്ക് കൂടി കോവിഡ്

റിയാദ്: സൗദിയില്‍ ഇന്ന് 212 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . 160 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു . ഇതോടെ രോഗമുക്തി നിരക്ക് 97.72 ശതമാനമായി ഉയര്‍ന്നു. എന്നാൽ അതേസമയം 4 കോവിഡ് മരണവും സ്ഥിരീകരിച്ചു. 83 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയിരിക്കുന്നത്.

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്. 2021 ജനുവരി ഇരുപത്തിയൊന്ന് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 295,530 പേര്‍. കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 11,875,071 സ്രവസാമ്ബിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 52,105 സ്രവ സാമ്ബിളുകള്‍ ടെസ്റ്റ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button