മൂന്നാര്‍ : പുലര്‍ച്ചെ വീടിന്റെ വാതിലില്‍ തട്ടു മുട്ടും കേട്ടതോടെ വീട്ടുകാരുടെ രക്ഷയ്ക്കായി കള്ളനെ പിടിയ്ക്കാന്‍ വീട് വളഞ്ഞ നാട്ടുകാര്‍ ആളെ കണ്ട് ജീവനും കൊണ്ടോടിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. മൂന്നാര്‍ കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിലെ കന്നിയമ്മന്‍ ക്ഷേത്രത്തിന് സമീപം ലായത്തില്‍ താമസിക്കുന്ന മാടസ്വാമിയുടെ വീട്ടിലാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്.
മാടസ്വാമിയുടെ വീടിന്റെ അടുക്കളയില്‍ ആരോ മുട്ടുന്നത് പോലെയുള്ള ശബ്ദമാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ കേട്ടത്. കള്ളനാണെന്ന് കരുത് മാടസ്വാമി 300 മീറ്റര്‍ അകലെ താമസിക്കുന്ന ബന്ധുക്കളെ വിളിച്ചു പറഞ്ഞു. കള്ളനെ പിടിയ്ക്കാന്‍ എത്തിയ സംഘത്തിന് മുന്‍പില്‍ വന്ന് നിന്നത് കാട്ടാന ആയിരുന്നു. കള്ളനെ കയ്യോടെ പിടികൂടാന്‍ വടികളുമായെത്തിയ സംഘം കാട്ടാനയെ കണ്ടതോടെ ജീവനും കൊണ്ട് തിരിഞ്ഞോടി. അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ആയുധങ്ങളുമായി മാടസ്വാമിയുടെ വീട് വളയുകയായിരുന്നു.
പിന്നിലൂടെ കള്ളനെ കയ്യോടെ പിടിയ്ക്കാന്‍ എത്തിയവരാണ് അടുക്കള ഭാഗത്ത് കള്ളനല്ല കാട്ടാനയാണെന്ന് കണ്ടത്. രാത്രി 10 മണിയോടെ എത്തിയ രണ്ട് ആനകള്‍ അടങ്ങിയ സംഘം കുട്ടി, മരിയസെല്‍വം എന്നിവരുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡുകളും കന്നിയമ്മന്‍ ക്ഷേത്രത്തിന്റെ ഷെഡും തകര്‍ത്തു. പകലും തേയില തോട്ടത്തില്‍ മേഞ്ഞു നടക്കുകയുമായിരുന്നു ആനക്കൂട്ടം.
Post Your Comments