Latest NewsNewsIndiaCrime

മഹാരാഷ്ട്രയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന മൃതദേഹം പന്നികൾ ആഹാരമാക്കി

മുംബൈ: മഹാരാഷ്ട്രയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന മൃതദേഹം പന്നികൾ ആഹാരമാക്കിയിരിക്കുന്നു. നന്ദേദ് ആസ്ഥാനമായുള്ള ഡോ. ശങ്കരറാവു ചുവാൻ ഗവൺവെമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. നാട്ടുകാരാണ് സംഭവം ആദ്യം കാണുന്നത്. തുടർന്ന് വിവരം അധികൃതരെ അറിയിക്കുകയുണ്ടായി. വിവരമറിഞ്ഞെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. അഴുകി തുടങ്ങിയ മൃതദേഹം പകുതിയോളം പന്നികൾ ഭക്ഷിച്ചിരുന്നു. 30 വയസ് പ്രായം വരുന്ന യുവാവിന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. മരണകാരണം അറിയാൻ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുന്നതാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button